പൃഥ്വിരാജ് ചിത്രം കുരുതി ഒടിടിയിൽ റിലീസ് ചെയ്യും. ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. പൃഥിരാജ് തന്നെയാണ് വിവരം അറിയിച്ചത്. നേരത്തെ പൃഥ്വിരാജിന്റെ കോൾഡ് കേസ് എന്ന സിനിമയും ആമസോണിൽ തന്നെയാണ് റിലീസായത്.
മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് . ബോളിവുഡിൽ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുള്ള മനുവിന്റെ രംഗപ്രവേശം.
ചിത്രത്തിൽ റോഷൻ മാത്യു, മണികണ്ഠൻ ആർ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ, നസ്ലെൻ, സാഗർ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. കുരുതി ചിത്രത്തിന്റെ രചന- അനീഷ് പല്യാൽ. സിനിമറ്റോഗ്രഫി- അഭിനന്ദൻ രാമാനുജം. സംഗീത സംവിധാനം- ജേക്സ് ബിജോയ്. എഡിറ്റ്- അഖിലേഷ് മോഹൻ.