പ്രിയങ്ക ചോപ്രയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി നിക് ജൊനാസ്. ഇരുവരും തമ്മിലുള്ള കല്യാണം ഉറപ്പിച്ചെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് നാളുകളായി. ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ രണ്ടു പേരും തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാദ്യമായി പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയങ്കയുടെ കാമുകന്. ഇരുവരുടെയും എന്‍ഗേജ്മെന്റ് കഴിഞ്ഞതായി അഭ്യൂഹങ്ങളുണ്ടായിരുന്നു, അത് സത്യമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിക്.
അവരില്‍ തനിക്കൊരു കുട്ടിയെ വേണമെന്നാണ് നിക്ക് വ്യക്തമാക്കിയിരിക്കുന്നത്. എന്റേതു മാത്രമായ ഒന്ന്. വൈകാതെ തന്നെ അതുണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷെ എത്ര സമയം വേണമെന്ന് തനിക്കറിയില്ലെന്നും അദേഹം വ്യക്തമാക്കി.
കുടുംബത്തില്‍ ഉള്ളവരുമായി സംസാരിച്ചിട്ടാകും ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കുകയെന്നും അമേരിക്കയിലെ പ്രശസ്ത ഗായകന് കൂടിയായ നിക് ജൊനാസ് വെളിപ്പെടുത്തി. നികും പ്രിയങ്കയും ഇന്ത്യയില്‍ ഒരുമിച്ചെത്തുകയും ഗോവയില്‍ അവധിക്കാലം ചെലവഴിക്കുകയും ചെയ്തിരുന്നു.
പിന്നീട് പ്രിയങ്കയുടെ കുടുംബാംഗങ്ങളെയും നിക് സന്ദര്‍ശിക്കുകയും ചെയ്തു. ഇതിന് ശേഷം അമേരിക്കയില്‍ എത്തിയപ്പോഴാണ് അദേഹം പ്രിയങ്കയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.