മൃഗങ്ങള്‍ക്കു വേണ്ടിയും ദേശീയ ഗാനമൊരുങ്ങുന്നു. ശ്രേയ ഘോഷാലാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വന്യജീവി സങ്കേത സമ്പത്തിനെക്കുറിച്ച് അഭിമാനിക്കാനായി അണിയറയിലൊരുങ്ങുന്ന ഗാനവുമായെത്തുന്നത് ബോളിവുഡ് നടി ദിയാമിര്സയാണ്.
ശ്രേയ ഘോഷാലും സുനീധി ചൗഹാന്, വിശാല്‍ ദദ്ലാനി, ബെന്നി ദയാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാലപിക്കുന്ന ഗാനം ഫോര്‍ എവര്‍ വൈല്‍ഡിനു വേണ്ടി യൂണിവേഴ്സല്‍ മ്യൂസിക്ക് ഇന്ത്യയും ബോണ്‍ ഫ്രീ എന്റര്ടെയിന്മെന്റും ദേശീയ വന്യജീവി ട്രസ്റ്റും ചേര്‍ന്ന് നിര്‍മ്മിക്കുന്നുവെന്നാണ് സൂചന. ദേശീയ ഗാനം ഉടന്‍ വരുമെന്നുമുള്ള ഹാഷ് ടാഗോടെ നടി ദിയാമിര്സക്കു നന്ദി പറയുകയാണ് ശ്രേയ പോസ്റ്റിലൂടെ.
.