പ്രശസ്ത സിനിമ സീരിയല്‍ നടന് കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് കൈലാസ് നാഥിന്. കഴിഞ്ഞ ദിവസം ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അതേസമയം, ചികിത്സ ചെലവിനായുള്ള പണമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് കുടുംബം.
എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന കൈലാസ് നാഥിന്റെ ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന് സജിന്‍. അദ്ദേഹത്തിന് പഴയജീവിത്തിലേക്ക് തിരിച്ചുവരാന്‍ ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും, ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നല്കിയാല് അതൊരു വലിയ സഹായമായിരിക്കുമെന്ന് കുറിപ്പില്‍ പറയുന്നു.
സജിന്‍ പങ്കുവച്ച കുറിപ്പ്
പ്രിയ സുഹൃത്തുക്കളെ,
സാന്ത്വനത്തിലെ പിള്ളച്ചേട്ടന് സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന,
സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് . ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇതിന് ഭാരിച്ചതുക വേണ്ടി വരും.ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നല്കിയാല് അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.പ്രതീക്ഷയോടെ അഡ്മിന് പാനല്‍.