മണിരത്നം കാട്രു വെളിയിടെയ്ക്കുശേഷം ഒരുക്കുന്ന ചെക്ക ചിവന്ത വാനം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലേക്ക്. തെന്നിന്ത്യയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരുടെ വലിയൊരു നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പതിവുപോലെ എആര്‍ റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും.അരവിന്ദ് സ്വാമി, വിജയ് സേതുപതി, ജ്യോതിക, ചിമ്പു,
അരുണ്‍വിജയ്, അപ്പാനി ശരത്, അതിഥി റാവു, ഐശ്വര്യ രാജേഷ്, പ്രകാശ് രാജ്, ത്യാഗരാജന്, ജയസുധ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.