കോഴിക്കോട്: സെക്കന്റ് ഷോക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിച്ച് നടന് ഹരീഷ് പേരടി രംഗത്ത്. സിനിമ മേഖലയ്ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇളവുകളും അനുവാദങ്ങളും നല്‍കുന്നുവെന്നും എന്നാല്‍ നാടകക്കാരെ തഴയുകയാണെന്നും ഹരീഷ് പേരടി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് സെക്കന്റ് ഷോക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഇതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ നാടകക്കാരോട് വിവേചനം കാട്ടുന്ന ഇടതുപക്ഷ സര്‍ക്കാരിനോടുള്ള തന്റെ എല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നും ഹരീഷ് വ്യക്തമാക്കി.
ഇടത്പക്ഷ സര്‍ക്കാരിനെ ശക്തമായി പിന്തുണച്ചിരുന്ന നടനായിരുന്നു ഹരീഷ് പേരടി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന് വിജയമുണ്ടാകുമെന്നും തുടര്‍ ഭരണമുണ്ടാകുമെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിര എന്ന പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം…