ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് നമിത പ്രമോദ്.മലയാളത്തിന്റെ ഭാഗ്യ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്.
ട്രാഫിക്കിനു ശേഷം കൈനിറയെ അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും മികച്ച വേഷങ്ങള്‍ മാത്രമാണ് താരം ചെയ്യുന്നത്. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഉടന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചത്. വിവാഹകാര്യത്തെക്കുറിച്ച് നമിത മനസുതുറന്നത് ഇങ്ങനെ-
ഇപ്പോള്‍ എന്തായാലും ഇല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. അതിനുള്ള പക്വത തല്ക്കാലം ആയിട്ടില്ല. ഒരു കുടുംബം നോക്കി നടത്താനുള്ള കഴിവൊക്കെയാകട്ടെ. മൂന്നോ നാലോ വര്‍ഷം കഴിയുമെന്നും താരം വ്യക്തമാക്കി..