അഭിനയത്തിന്റെ കാര്യത്തിലായാലും സൗന്ദര്യത്തിന്റെ കാര്യത്തിലായാലും ബോളിവുഡും കടന്ന് ഹോളിവുഡില്‍ വരെ ആരാധകരുളള നടിയാണ് പ്രിയങ്ക ചോപ്ര.
എന്നാല്‍ കുറച്ച് നാളുകളായി നിക്ക് ജോണുമൊത്തുള്ള പ്രിയങ്കയുടെ വിവാഹജീവിതത്തെ സംബന്ധിച്ച അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.എന്നാല്‍ വിവാഹത്തെ കുറിച്ച് പ്രിയങ്കയോ അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളോ വെളിപ്പെടുത്തലുകളൊന്നും നടത്തിയിരുന്നില്ല.എന്നാല്‍
ഇപ്പോള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് പ്രിയങ്ക തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. ‘എന്റെ വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിയിക്കണമെന്ന് ആഗ്രഹമില്ല, അതില്‍ 10 ശതമാനം എനിക്കുള്ളതാണ്. അതെങ്കിലും എനിക്ക് സ്വന്തമായി തന്നുകൂടേ. ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. എന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്റെ കുടുംബം, സൗഹൃദം, എന്റെ ബന്ധം തുടങ്ങിയവയെക്കുറിച്ച് പ്രതികരിക്കാനോ വിശദീകരിക്കാനോ എനിക്ക് താല്പര്യം ഇല്ല’. ഇതായിരുന്നു സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി.