നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ഒരു വേറിട്ട സന്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന്.
നയന്താരക്കൊപ്പമുള്ള ചിത്രം ആരാധകരുമായി പങ്കുവയ്ച്ചാണ് വിഘ്നേഷ് സൗഹൃദദിനം ആശംസിച്ചത്. ‘ഈ സ്നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. അതുപോലെ ഈ സൗഹൃദത്തില്‍ ഒരുപാട് സ്നേഹവും’- വിഘ്നേഷ് ശിവന് കുറിച്ചു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. നിവിന്‍ പോളിക്കൊപ്പം ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.