ദുൽഖർ സൽമാൻ പ്രൊഡക്ഷൻസായ വേഫെറർ ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ കളക്ഷൻ 25 കോടി കവിഞ്ഞു. ആദ്യ നിർമ്മാണ സംരംഭമായ ചിത്രത്തിൽ നിന്ന് ദുൽഖറിന് നിർമ്മാതാവെന്ന നിലയിൽ ആത്മവിശ്വാസം പകരുന്നതാണ് പുതിയ നേട്ടം.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന് തീയറഅററുകളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന് തീയറ്ററുകളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം തീയറ്ററുകളിൽ നിന്ന് 25 കോടി നേടിയ സന്തോഷ വാർത്ത പുറത്ത് വിട്ടിരിക്കുന്നത് വേഫെറർ ഫിലിംസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ്.
ഫെബ്രുവരി 7നായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്. തീയറ്ററുകളിൽ രണ്ടാഴ്ചയും പിന്നിട്ട് മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നിർമ്മാണ സംരംഭത്തിലെ ആദ്യ സിനിമ തന്നെ ഹിറ്റായി മാറിയതോടെ ദുൽഖർ ഏറെ ത്രില്ലിലാണ്.