വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുയാണ് സുരേഷ് ഗോപി. തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രത്തിന് പിന്നാലെ താരം നായകാനാകുന്ന മറ്റൊരു സിനിമയുടെ വിശേഷങ്ങളും ചർച്ചയാവുകയാണ്.
കാവൽ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷൻ സിനിമയിലേക്ക് മടങ്ങിവരികയാണ് സുരേഷ് ഗോപി. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നൊരു സ്റ്റില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.
ഒരു ആശുപത്രിയിൽ വച്ച് പൊലീസുകാരനെ ചുമരോടു ചേർത്തു നിർത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് ഹിറ്റായിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്.
‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. ‘ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
ലൂസിഫർ എന്ന ബ്ലോക് ബെസ്റ്റർ ചിത്രത്തിൽ മോഹൻലാലിന്റെ ഹിറ്റായ സീനിന് സമാനമാണ് ഈ ചിത്രം. മോഹൻലാലിനെ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ലാലേട്ടൻ ആരാധകർ രംഗത്തെത്തി. ആക്ഷൻ രംഗങ്ങളിൽ മോഹൻലാലിന് എതിരാളിയെക്കിട്ടിയെന്നും ഉൾപ്പെടെയുള്ള നിരവധി കമന്റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്.