നിവേദ്യം എന്ന ലോഹിതദാസ് സിനിമയിലൂടെ തുടക്കം കുറിച്ച നടി ഭാമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഭാമയുടെ വിവാഹാഘോഷങ്ങൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ ആഡംബര കല്യാണത്തിൽ നിന്നും മാറി ആഘോഷത്തിന്റെ കല്യാണ മൂഡിലേക്കാണ് താൻ പോയതെന്ന് ഭാമ തുറന്നു പറയുന്നു.
വാരിവലിച്ച് ആഭരണങ്ങൾ അണിയുന്നില്ല എന്ന് ആദ്യമേ തീരുമാനമെടുത്തിരുന്നുവെന്നും തന്റെ വരനായ അരുണിനും അതായിരുന്നു താൽപര്യമെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഭാമ മനസ്സ് തുറക്കുന്നു. പരമ്പരാഗത രീതിയിലുള്ള കുറച്ചു ആഭരണങ്ങൾ മാത്രമേ വിവാഹത്തിന് അണിഞ്ഞിരുന്നുള്ളൂ.
റിസപ്ഷന് പ്രഷ്യസ് സ്റ്റോൺസ് കൊണ്ടുള്ള ഒരു ലെയർ മാലയാണ് അണിഞ്ഞത്. വാരിവലിച്ച് ആഭരണങ്ങൾ അണിയുന്നതിൽ അരുണിനും താൽപര്യമുണ്ടായിരുന്നില്ല. എനിക്ക് പൊതുവേ ആഭരണങ്ങളോട് താത്പര്യമില്ല. അരുണും അതേ ചിന്താഗതിക്കാരനായപ്പോൾ കാര്യങ്ങൾ എളുപ്പമായി.
ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാബ്രിക് ലക്നൌ ചിക്കൻ വർക്ക് ആണ് റിസപ്ഷൻ സാരിയ്ക്കായി തെരഞ്ഞെടുത്തത്. കുറച്ചൂടി കളർഫുൾ ആയിക്കൂടെ എന്ന് പലരും ചോദിച്ചപ്പോൾ വെണ്മയുടെ നൈർമല്യവും പ്രൌഡിയും മതിയെന്ന് ഞാനും അരുണും ഉറപ്പിച്ചു. വെള്ള അണിയുമ്ബോൾ കിട്ടുന്ന ആത്മവിശ്വാസം മറ്റൊന്നിനും പകരം വയ്ക്കനാകില്ല’.