മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മലയാളിയായ പ്രമുഖ തമിഴ് സംവിധായകൻ ഗൗതം മേനോൻ. മോഹൻലാൽ ഒന്ന് സമ്മതം മൂളിയാൽ താൻ സിനിമയുടെ വർക്കുകൾ അപ്പോൾ തന്നെ ആരംഭിക്കുമെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഗൗതം മേനോനും മോഹൻലാലും ഒരു ബ്രഹ്മാണ്ഡ സിനിമയ്ക്കായി ഒന്നിക്കുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് യാഥാർത്ഥ്യമായില്ല. അടുത്തിടെ മമ്മൂട്ടിയുമായി ഒരു സിനിമ ചർച്ച ചെയ്തിരുന്നുവെന്നും പിന്നീട് പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ലെന്നും ഗൗതം മേനോൻ പറഞ്ഞു.
ഫഹദ് ഫാസിൽ നായകനായെത്തി തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ട്രാൻസിൽ ഗൗതം മേനോൻ ഒരു പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്.