തെന്നിന്ത്യൻ താരസുന്ദരി നടി തൃഷയ്ക്ക് എതിരെ ആരോപണവുമായി നിർമാതാവ് ടി ശിവ. തൃഷ അഭിനയിച്ച റിലീസ് ചെയ്യാനിരിക്കുന്ന പരമപഥം വിളയാട്ട് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തില്ലെങ്കിൽ പ്രതിഫലത്തിന്റെ ഒരു വിഹിതം തിരികെ നൽകാനാണ് ചിത്രത്തിന്റെ നിർമാതാവായ ടി ശിവ ആവശ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് നിർമാതാവിന്റെ പരാമർശം. ഈ ചിത്രത്തിൽ നായക കഥാപാത്രമില്ല അതിനാൽ തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.
പ്രീ റിലീസിന് മതിയായ കാരണങ്ങളില്ലാതെ വരാതിരുന്നതു പോലെ ഇനിയുള്ള പ്രമോഷൻ പരിപാടികൾക്കു വരാതിരുന്നാൽ വാങ്ങിയ പ്രതിഫലത്തിൻരെ ഒരു ഭാഗം തിരിച്ചു തരേണ്ടി വരുമെന്നും ശിവ മുന്നറിയിപ്പ് നൽകി. ഇത് എല്ലാ താരങ്ങൾക്കുമുള്ള മുന്നറിയിപ്പാണെന്നും നിർമാതാവ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 18 നാണ് പരമപഥം വിളയാട്ട് റിലീസ് ചെയ്യുന്നത്.