മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് കാവ്യമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അച്ഛന്റെ മടിയിൽ കുസൃതി ചിരിയോടെ ഇരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം ഇപ്പോൾ വൈറലാവുകയാണ്. ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ സമയത്താണ് ആദ്യമായി മഹാലക്ഷ്മിയുടെ ചിത്രം പുറത്ത് വിട്ടത്.
പിന്നീട് ക്രിസ്തുമസ് നാളുകളിൽ സാന്റാക്ളോസിന്റെ വേഷത്തിൽ ഇരുവരും എത്തിയപ്പോൾ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ആ ചിത്രം ഏറ്റെടുത്തത്. നാദിർഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഫാമിലി എന്റർടെയിനറായി ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം.
60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തിൽ ഉർവശി ആണ് ദിലീപിന്റെ നായിക. ഉർവശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ആണ്.
കലാഭവൻ ഷാജോൺ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, സ്വാസിക, സലിം കുമാർ, കോട്ടയം നസീർ, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.