മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഗായികയായും അവതാരികയായും നടിയായും ഇടംപിടിച്ച താരമാണ് റിമി ടോമി. താരത്തിന്റെ ഫോട്ടോകളെല്ലാം ഓൺലൈനിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമി പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ഉപ്പുമുളകും എന്ന് ചാനൽ പരിപാടിയിലൂടെ പ്രശസ്തായ നടി ജൂഹി റുസ്തഗിയും ഭാവി വരൻ ഡോ. രോവിനും അതിഥികളായെത്തിയ പരിപാടിക്കിടെയായിരുന്നു റിമി പ്രണയത്തെ കുറിച്ച് പറഞ്ഞത്.
ജൂഹിയോടും രോവിനോടും പ്രണയത്തെ കുറിച്ച് റിമി ചോദിച്ചു. ഒരു ഷൂട്ടിംഗിനിടെ പരിചയപ്പെട്ടതും, പിരിയാൻ നേരം അനുഭവിച്ച മാനസികാവസ്ഥയെയും കുറിച്ച് അവർ പറഞ്ഞു.
പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്ന് റിമി പറഞ്ഞു. വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂവെന്നും റിമി ഉപദേശിച്ചു.
അടുത്തിടെയാണ് റിമി ടോമി വിവാഹമോചിതയായത്. 2019ലാണ് റോയ്സ് കിഴക്കൂടനുമായുള്ള വിവാഹബന്ധം റിമി വേർപ്പെടുത്തുന്നത്. ഇരുവരും ഇതിനു മുൻപേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായും വാർത്തകൾ വന്നിരുന്നു. ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. 2008ൽ ആയിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.