അടുത്ത കാലത്തായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ സംഘപരിവാർ അനുകൂല നിലപാടുകളാണ് കൂടുതലും സ്വീകരിക്കാറുള്ളത്. അടുത്തിടെ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദർശിച്ചതും നോട്ടുനിരോധനത്തെ പ്രകീർത്തിച്ചു കൊണ്ട് ബ്ലോഗ് പങ്കുവച്ചതുമെല്ലാം ജനങ്ങൾക്കിടയിൽ മോഹൻലാലിന്റെ രാഷ്ട്രീയം ചർച്ചയാക്കിയിരുന്നു.
എന്നാൽ, മോഹൻലാൽ ഒരിക്കലും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ പഠനകാലത്തെ മോഹൻലാലിന്റെ രാഷ്ട്രീയ ചായ്വ് ഏതു പാർട്ടിയോട് ആണെന്ന് തുറന്നു പറയുകയാണ് നടൻ സന്തോഷ്.
മോഹൻലാൽ എസ്എഫ്ഐയും താൻ ഡിഎസ്യുവും ആയിരുന്നു, അതുകൊണ്ട് തന്നെ അന്ന് തങ്ങൾ തമ്മിൽ ചേർച്ചക്കുറവുണ്ടായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ സന്തോഷ് പറയുന്നത്.
പ്രീഡിഗ്രിക്കും ഡിഗ്രിക്കും സന്തോഷ് തിരുവനന്തപുരം എംജി കോളേജിലായിരുന്നു പഠിച്ചത്. അതേ ബാച്ചിലായിരുന്നു മോഹൻലാലും. മോഹൻലാൽ കൊമേഴ്സും സന്തോഷ് മാത്തമാറ്റിക്സും ഡിപ്പാർട്ടുമെൻറുകളിലായിരുന്നു പഠിച്ചിരുന്നതെന്നും സന്തോഷ് വ്യക്തമാക്കി.