മലയാളത്തിലെ താരരാജാവ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ ജീവിതത്തിൽ വളരെ സിംപിളാണ് . യാത്രകളെ സ്നേഹിച്ച് ജീവിതം ഓരോ നിമിഷവും ആസ്വദിച്ച്ക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. താര പുത്രന്റെ ആ ലാളിത്യം തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
ചെന്നൈ എയർപോർട്ടിലാണ് സംഭവം. വലിയ യാത്രാ ബാഗ് തോളിലേറ്റി ഡ്രൈവർക്കൊപ്പം നടന്നു നീങ്ങുകയാണ് പ്രണവ് മോഹൻലാൽ. ബാഗിന്റെ ചക്രം ഉപയോഗ ശൂന്യമായിരുന്നതിനാലാണ് തോളിലേറ്റിയത്. ഡ്രൈവറെ ഫ്രീയാക്കി ബാഗ് സ്വയം ചുമന്ന് കാറിനടുത്തേക്ക് നടക്കുകയാണ് പ്രണവ്. ഡ്രൈവർ പുറകെയും.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ചെന്നൈ എയർപോർട്ടിൽ എത്തിയതാണ് പ്രണവ്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. വിനീതിന്റേത് തന്നെയാണ് തിരക്കഥ. അജു വർഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.