മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി ചെറിയ ബജറ്റ് സിനിമകൾ എടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് സംവിധായകൻ ഫാസിൽ. മോഹൻലാൽ അതിനപ്പുറം നിൽക്കുന്ന ഫിനോമിനയാണ്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളും താരത്തിനെ കാത്തിരിക്കുകയാണെന്നും ഫാസിൽ പറയുന്നു. ഇപ്പോൾ ഒരു പ്രത്യേക ഫിനോമിനയായി മോഹൻലാൽ മാറി.
മോഹൻലാലിനെ വെച്ച് നമ്മൾ ചെറിയ ബജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം. അതിന് അപ്പുറം നിൽക്കുന്ന ഒരു ഫിനോമിനയാണ് ലാൽ. മലയാളം മാത്രമല്ല കന്നഡയും തെലുങ്കുമെല്ലാം ലാലിനെ കാത്തിരിക്കുകയാണ്. അതിനും കൂടി ചേരുന്ന വിധത്തിലുള്ള പടങ്ങളെ മോഹൻലാലിനെ വെച്ച് എടുക്കാനാവൂ” എന്നാണ് ഫാസിൽ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരിക്കുന്നത്.
മോഹൻലാലിനൊപ്പം പുതിയൊരു ചിത്രം എന്ന ചോദ്യത്തിന് അത് വളരെ സൂക്ഷിക്കേണ്ടതുണ്ടെന്നും ഫാസിൽ പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ് ഫാസിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഈ സിനിമയിലൂടെയാണ് മോഹൻലാൽ സിനിമയിലേക്കെത്തുന്നതും. അതേ സമയം മോഹൻലാലിന്റെ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിൽ ഫാസിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു.