പിന്നണി ഗായികയും ടിവി അവതാരകയും നടിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് കിഴക്കൂടൻ വീണ്ടും വിവാഹിതനാകുന്നു. സോണിയ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം ഫെബ്രുവരി 22ന് തൃശ്ശൂർ വച്ച് നടക്കും. വിവാഹനിശ്ചയത്തിന്റെ ക്ഷണക്കത്ത് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയണ്.
നേരത്തെ റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം 2008 ഏപ്രിലിലായിരുന്നു നടന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹമോചനം നേടിയത്. ദീർഘനാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. വിവാഹശേഷവും സിനിമയിലും ടെലിവിഷൻ പരിപാടികളിലും റിമി ടോമി നിറസാന്നിധ്യമായിരുന്നു.
ജയറാമിനൊപ്പം തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. എന്നാൽ ഭർത്താവിന് താൽപ്പര്യമില്ലാത്തതിനാൽ ഇനി അഭിനയ രംഗത്തേക്കില്ലെന്ന് റിമി വ്യക്തമാക്കിയിരുന്നു. കുഞ്ഞിരാമായണം, അഞ്ച് സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷത്തിലും എത്തിയിരുന്നു.