സണ്ണി വെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഞാന്‍ സിനിമാ മോഹി, ഏട്ടുകാലി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 96 എന്ന തമിഴ് ചിത്രത്തിലെ കുട്ടി ജാനുവായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ഗൗരി ജി കിഷനാണ് ചിത്രത്തിലെ നായിക.
നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യിലൂടെയാണ് ഗൗരി മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഗ്രാമീണതയും നാട്ടിന്‍പുറ കാഴ്ചകളുമായി യാഥാര്‍ഥ്യ ജീവിതങ്ങളിലേക്ക് ഇഴുകി ചേര്‍ന്ന ഈ ചിത്രത്തില്‍ സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴയായിരുന്നു.
നവീന്‍ ടി മണിലാലാണ് ചിത്രത്തിന് കഥയൊരുക്കിയത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷിജിത്ത് എസ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് നിര്‍വഹിക്കുന്നു. മനു മഞ്ചിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന് ഈണം പകരുന്നു. കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂഡ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അനില്‍ മാത്യു. പ്രേക്ഷകര്‍ ഏറെ ആകാംശയിലൊറ്റുന്നോക്കുന്ന സിനിമ കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി.