മരണത്തെ ഭയപ്പെടുന്ന മാര്ട്ടിന് എന്ന എഴുത്തുകാരന്റെ കഥ പറയുന്ന ചിത്രം മ്യൂസിക്കല്‍ ചെയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിപിന്‍ ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോംലി മീല്‍സ് എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ആറ്റ്ലിയുടെ സംവിധാനമികവില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.
സംവിധാനത്തിന് പുറമെ സംഗീതം, പശ്ചാത്തല സംഗീതം, വരികള്‍ എന്നിവയെല്ലാം വിപിന്‍ ആറ്റലി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിപിന്‍ ആറ്റലിയോടൊപ്പം അലന് രാജന് മാത്യൂവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാജിദ് നാസറിന്റെതാണ് ഛായാഗ്രഹണം. അമീര്‍ ഇബ്രാഹിമാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ തീയ്യേറ്ററുകളിലെത്തും.