പ്രിയ നടന് പൃഥ്വിരാജ് സുകുമാരന്റെ 36-ാം പിറന്നാളാണ് ഇന്ന്. കുടുംബത്തോടൊപ്പമാണ് പൃഥി പിറന്നാള്‍ ദിനം ആഘോഷിക്കുന്നത്. ഭാര്യ സുപ്രിയ ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ കേക്കിന്റെ ചിത്രം ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
സുപ്രിയ ഒരുക്കിയ കേക്ക് രുചിയുള്ളത് മാത്രമായിരുന്നില്ല. കേക്കിന്റെ മുകളിലുള്ള ടോപ്പിംഗ് ലൂസിഫര്‍ ഷൂട്ടിംഗ് ദിനങ്ങളിലെ ഒരു സീന്‍ പുനര്‍നിര്‍മ്മിച്ചതാണ്. സിനിമ കാണുമ്പോള്‍ സീന്‍ ഏതാണെന്ന് മനസ്സിലാകാന്‍ വേണ്ടി പറയാം. ആ ദിവസം വിവേക് ഒബ്റോയ്, സായികുമാര്‍ ചേട്ടന് എന്നിവര്‍ ഒന്നിച്ചുള്ള വളരെ തീവ്രമായ ഒരു സീന്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് കുഞ്ഞു അലംകൃത തീരുമാനിച്ചത്, എന്നേയും കൊണ്ട് വീട്ടില്‍ പോകാം എന്ന്. എന്റെ കാലു പിടിച്ചു വലിക്കുകയായിരുന്നു അവള്. ഈ വര്‍ഷത്തെ ഞങ്ങളുടെ മൂന്നു പേരുടേയും ജന്മദിനങ്ങള് ലൂസിഫര്‍ ലൊക്കേഷനില്‍ ആയിരുന്നു ആഘോഷിച്ചത് കേക്കിനു പിന്നിലെ കഥ വിവരിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.
എന്റെ ജീവിതത്തിന്റെ ഏറ്റവും അമേസിംഗ് ആയ പുരുഷന് പിറന്നാള്‍ ആശംസകള്‍ എന്നാണ് സുപ്രിയ കുറിച്ചത്. ധാരാളം മൈല്‍സ്റ്റോണുകള്‍ കൊണ്ട് നിറഞ്ഞതാണ് തിരക്കുള്ള ഈ വര്‍ഷം. നമ്മുടെ ആദ്യ നിര്‍മ്മാണ സംരംഭമായ ‘നയന്‍’, നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ എന്നിവ ഒരുങ്ങുന്നു. ഇതിനെക്കാളും വലിയ സന്തോഷമില്ല. ലോകത്തെ എല്ലാ വിജയങ്ങളും ആശസിക്കുന്നു. കൂടെ നിങ്ങള്‍ ഏറ്റവും അര്‍ഹിക്കുന്ന ‘റസ്റ്റും’ കുടുംബത്തോടൊപ്പമുള്ള സമയവും, സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.