മുംബൈ: സല്മാന് ഖാന് അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ മത്സരാര്‍ഥികളിലൊരാളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. പല വിവാദങ്ങളിലും പലരും ഒറ്റപ്പെടുത്തിയപ്പോള്‍ ശ്രീക്ക് പിന്തുണയും ധൈര്യവും നല്കി ഒപ്പം നിന്നത് ഭാര്യ ഭുവനേശ്വരിയാണ്. ബിഗ് ബോസില്‍ എത്തി നാളുകള്‍ക്ക് ശേഷം ഭുവനേശ്വരിയുടെ സന്ദേശം ലഭിച്ചപ്പോള്‍ ശ്രീശാന്ത് വികാരാധീനനായിരുന്നു. തങ്ങളുടെ പ്രണത്തെ കുറിച്ചും ശ്രീ വാചാലനായിരുന്നു.
ബിഗ്ബോസില്‍ സീക്രട്ട് റൂമില്‍ കഴിയുന്ന താരം നടത്തിയ മറ്റൊരു വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശ്രീശാന്തും കരന്വീറും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് വൈറലായിരിക്കുന്നത്.
ശിവാശിഷ്, കരന്‍വീര്‍ എന്നിവര്‍ക്കൊപ്പമുള്ള സമയത്താണ് ശ്രീ തന്റെ മനസ്സ് തുറന്നത്. ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതനാവുമെന്നും തന്റെ ജാതകത്തില്‍ രണ്ട് വിവാഹം നടക്കുമെന്നാണുള്ളതെന്നുമായിരുന്നു താരം പറഞ്ഞു. തന്റെ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നും താരം പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ച് മറിയുകയായിരുന്നു. നേരത്തെയുള്ള സംഭാഷണ ശകലത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
വീണ്ടും വിവാഹിതരാവുന്നതിനെക്കുറിച്ച് ഭാര്യ സമ്മതിക്കുമെന്നും ഭുവനേശ്വരിയെത്തന്നെയാണ് താന്‍ വിവാഹം ചെയ്യുകയെന്നും ശ്രീ പറഞ്ഞതോടെയാണ് മറ്റുള്ളവരുടെ ആശയക്കുഴപ്പം മാറിയത്. വിവാഹത്തെക്കുറിച്ച് താരം രസകരമായ വെളിപ്പെടുത്തല്‍ നടത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്.
അതേസമയം, ഏഴു വര്‍ഷത്തോളം പ്രണയിച്ചതിനു ശേഷമാണ് താന്‍ വിവാഹിതനായെന്ന് ശ്രീശാന്തിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് നടിയും മുന്‍കാമുകിയുമായ നികേഷ പട്ടേല്‍ രംഗത്തെത്തിയിരിക്കുകയാണ്. 2012 മുതല്‍ ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീ പറയുന്നത് കളവാണെന്നും, ആ കാലയളവില്‍ താനുമായി ശ്രീശാന്ത് ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും നികേഷ പട്ടേല്‍ തുറന്നടിച്ചു.