ഹോളിവുഡിയില് തുടങ്ങിയ മീ ടൂ ക്യാംപെയിന് ബോളിവുഡിലും ഞെട്ടിക്കുന്ന തുറന്നുപറച്ചിലുകള്‍ക്ക് കാരണമായിരിക്കുകയാണ്. മീ ടൂ മൂവ്മെന്റിന് പിന്തുണയര്‍പ്പിച്ച് ഐശ്വര്യ റായ് ബച്ചന്. ഇത്തരം തുറന്നു പറച്ചിലുകള്‍ വലിയ കാര്യമാണ്. ഇന്ത്യയിലും മീ ടൂ മൂവ്മെന്റ് നടക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറയുന്നു.
ഇന്ന് മീ ടൂ മൂവ്മെന്റിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം ലോകത്തെ വളരെ ചെറിയൊരു സ്പെയ്സായി ചുരുക്കുകയാണ്. ഒരാളുടെ ശബ്ദം പോലും വലിയ ശബ്ദമായി മാറുന്നു. സോഷ്യല്‍ മീഡിയയെ ആളുകള്‍ അവര്‍ക്ക് പറയാനുള്ളത് ഉറക്കെ പറയാനുള്ള പ്ലാറ്റ്ഫോമായി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.
രാജ്യത്തെ നിയമ വ്യവസ്ഥ അര്‍ഹിക്കുന്നവര്‍ക്ക് നീതി നല്കട്ടെ. ഇത്തരം തുറന്നു പറച്ചിലുകള്‍ക്ക് ഏറെ കരുത്തും പിന്തുണയും വേണം, ദൈവം അവര്‍ക്ക് കരുത്തും അനുഗ്രഹവും പകരട്ടെ’. ഐശ്വര്യ പറഞ്ഞു. ലോറിയലിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്.
തനുശ്രീ ദത്ത- നാനാപടേക്കര് വിവാദത്തോടെയാണ് ബോളിവുഡില്‍ മീ ടൂ മൂവ്മെന്റ് ശക്തമാകുന്നത്. തുടര്‍ന്ന് ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് നിരവധി നടികളെത്തി.