സംഗീത സംവിധായകന് ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ അകാല മരണം
മലയാളികള്‍ക്ക് നീറുന്ന ഓര്‍മയാണ്. ശാന്തിയെക്കുറിച്ചുള്ള ഓര്‍മകള്‍ ബിജിബാല്‍ പങ്കുവയ്ക്കുമ്പോഴെല്ലാം മലയാളിയ്ക്ക് കണ്ണുനിറയാതെ വായിക്കാനാകില്ലായിരുന്നു.
അകാലത്തില്‍ വിട്ടുപിരിഞ്ഞ ഭാര്യ ശാന്തിയുടെ ഓര്‍മകള്‍ വീണ്ടും പങ്കുവച്ചിരിക്കുകയാണ് ബിജിബാല്‍. ശാന്തിയും കുഞ്ഞും ചേര്‍ന്നുള്ള ഫോട്ടോയാണു ഇത്തവണ ബിജിബാല്‍ പങ്കുവച്ചത്. ‘പുഞ്ചിരിപ്പാല്’ എന്ന കുറിപ്പോടെയാണ് ബിജിബാല്‍ ഫോട്ടോ പങ്കുവച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ചിത്രത്തിനു സ്നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളാണു ബിജിബാലിന്റെ ഫോട്ടോയ്ക്ക് എത്തുന്നത്.
നേരത്തെയും ഭാര്യയെ പറ്റിയുള്ള നിരവധി ഓര്‍മകള്‍ ബിജിബാല്‍ പങ്കുവച്ചിരുന്നു. ‘എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്’ എന്ന കുറിപ്പോടെ മുന്‍പ് ശാന്തിയുടെ വീഡിയോ ബിജിബാല്‍ പങ്കുവച്ചിരുന്നു. ‘തൂജഹാം ജഹാം ചലേഗാ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണു വീഡിയോ പങ്കുവച്ചത്.
ശാന്തിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ബിജിബാല്‍ പുറത്തിറക്കിയ ‘മയി മീനാക്ഷി’ എന്ന ആല്‍ബവും ഏറെ ശ്രദ്ധനേടിയിരുന്നു. മികച്ച നര്‍ത്തകി കൂടിയായിരുന്നു ശാന്തി ബിജിബാല്‍. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നു കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ശാന്തിയുടെ മരണം.