തിരുവനന്തപുരം: വയലിന് തന്ത്രികൡ മാന്ത്രിക വിസ്മയം തീര്‍ത്ത് കാത്തിരിപ്പുകളെ കണ്ണീരിലാഴ്ത്തി ബാല ഭാസ്കര്‍ ഓര്‍മ്മയിലേക്ക്. സമപ്രായക്കാര്‍ അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തില്‍ വേദികളില്‍ മാന്ത്രിക വിസ്മയം തീര്‍ത്തുതുടങ്ങിയ വിരലുകളാണ് ബാലഭാസ്കറിന്റേത്. ആ വിരലുകള്‍ പിന്നെയും എത്രയോ വേദികളില്‍, പുരുഷാരങ്ങള്‍ക്ക് മുന്നില്‍ സംഗീതധാരയായി ഒഴുകി..
സംഗീത ലോകത്ത് ബാല ഭാസ്കര്‍ എന്ന അതുല്യപ്രതിഭയ്ക്ക് മരണമില്ല, കാത്തിരിപ്പുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വിട നല്കി ഓര്‍മ്മകളിലേക്ക് മറയുമ്പോഴും നീണ്ട ശൂന്യത ബാക്കിയാവുകയാണ്. വേദികള്‍ കീഴടക്കി ലോകമറിയുന്ന സംഗീതജ്ഞനായപ്പോഴും ബാലഭാസ്കറിന്റെ മുഖത്ത് നിന്ന് ആ ലാളിത്യം മാഞ്ഞില്ല. ഇനിയും ഏറെ വിസ്മയങ്ങള്‍ ആ കൈ വിരലുകളില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷെ അകാലത്തിലുള്ള മടക്കം മലയാളികള്‍ക്ക് തീരാനഷ്ടമാണ്.
തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ പഠിക്കുമ്പൊള് തന്നെ സംഗീത ലോകത്ത് ബാലഭാസ്കര്‍ പ്രതിഭ തെളിയിച്ചു. അമ്മയുടെ സഹോദരന് ബി ശശികുമാറായിരുന്നു ബാലഭാസ്കറിന്റെ ഗുരുനാഥന്. തന്ത്രി വാദ്യത്തിലും വൃന്ദവാദ്യത്തിലും നിരവധി സമ്മാനങ്ങള്‍ ബാലഭാസ്കര്‍ സ്കൂള്‍ കാലത്ത് തന്നെ വാരിക്കൂട്ടി.
പത്താം ക്ലാസില്‍ 525 മാര്‍ക്കോടെ വിജയം. തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പ്രീഡിഗ്രി. ഈ കാലത്താണ് മംഗല്യപല്ലക്ക് എന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്. തുടര്‍ന്ന് ചില ചിത്രങ്ങള്‍ക്ക് കൂടി സംഗീതം നല്കി,
ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം നല്‍കിയതോടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തില്‍ സ്വന്തം പാത തെളിച്ചു. പിന്നീട് നിനക്കായ്, ആദ്യമായ്, ഓര്‍മ്മയ്ക്കായ് എന്നിങ്ങനെ പ്രണയ ആല്‍ബങ്ങള്‍ നിരവധി.
യൂണിവേഴ്സിറ്റ് കോളജില്‍ ബിഎ,എംഎ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ രൂപീകരിച്ച കണ്ഫ്യൂഷന് ബാന്റിലൂടെയാണ് നീ അറിയാന്‍ എന്ന സ്വതന്ത്ര മ്യൂസിക് ആല്‍ബം ചിട്ടപ്പെടുത്തി.
സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വതന്ത്ര ഗാനങ്ങള്‍ക്ക് ഈണം നല്കി സിനിമാ സംഗീതത്തിനപ്പുറം മലയാള ഗാനങ്ങള്‍ക്ക് പുതിയ വേദി സജ്ജമാക്കിയതില്‍ പ്രമുഖനായിരുന്നു ബാലഭാസ്കര്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ 12 50 നായിരുന്നു അന്ത്യം. സെപ്തംബര്‍ 25നുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകള്‍ തേജസ്വിനി ബാല അപകടത്തില്‍ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയില്‍ തുടരുകയാണ്.
നാല്പതാം വയസില്‍ ആ വിരലുകള്‍ നിലയ്ക്കുമ്പോഴും സംഗീതലോകത്ത് തന്റേതായ ഒരിടം സൃഷ്ടിച്ചാണ് ബാലഭാസ്കര്‍ കടന്നുപോകുന്നത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലാണെന്ന് അറിഞ്ഞത് മുതല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് തങ്ങളുടെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ, ആ പ്രതീക്ഷളെയെല്ലാം വൃഥാവിലാക്കിയാണ് ബാലഭാസ്കറെന്ന സംഗീത പ്രതിഭയുടെ മടക്കം.