ഏറെ വിഷമമുണ്ടാക്കിയ മാധ്യമവാര്‍ത്തകളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. വിവാഹമോചിതയാകുന്നുവെന്നും ഗര്‍ഭിണിയാണെന്നുമുള്ള വാര്‍ത്തകളാണ് ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്.
ഞാനും ഡാനിയലും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തയാണ് ആദ്യം കേട്ടത്. അതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് ആ ദിവസം തന്നെ മറ്റൊരു വാര്‍ത്ത വന്നു, ഞാന്‍ ഗര്‍ഭിണിയാണെന്ന്. എന്നെയും ഡാനിയലിനെയും ഏറ്റവും കൂടുതല്‍ അസ്വസ്ഥരാക്കിയ രണ്ട് വാര്‍ത്തകളായിരുന്നു അത്. വിവാമോചിതരാകുന്നെന്ന വാര്‍ത്ത കേട്ട് ഡാനിയലിന്റെ അമ്മ വിളിച്ച് കാര്യം തിരക്കുകയും ചെയ്തിരുന്നു’- സണ്ണി ലിയോണ്‍ പറഞ്ഞു.
ഗെയിം ഓഫ് ത്രോണ്‍സില്‍ അഭിനയിക്കാന്‍ അവസരം എന്നപേരില്‍ വന്ന ഒരു സന്ദേശവും ഞെട്ടിച്ചു. സന്തോഷത്തോടെ ലിങ്ക് ഓപ്പണ്‍ ചെയ്തപ്പോഴാണ് മനസിലായത്, അത് വ്യാജമായിരുന്നു എന്ന്, സണ്ണി പറയുന്നു.