ട്രോളന്മാര്ക്ക് കിടിലന്‍ ലോട്ടറിയുമായി അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനം പുറത്ത്.
ഇന്ന് പുറത്ത് വിട്ട ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് യൂട്യൂബില്‍ ഡിസ് ലൈക്ക് പെരുമഴ. ഒരു ദിവസം കൊണ്ട് 10,000 ലൈക്കുകളും ഒരു ലക്ഷത്തിലധികം ഡിസ് ലൈക്കുകളും ലഭിച്ച് കഴിഞ്ഞു.
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കി കാണിച്ച സീനിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ പ്രിയ വാര്യര്‍ക്കെതിരെയാണ് കൂടുതല്‍ ട്രോളുകളും കമന്റുകളും.
പ്രിയ വാര്യര്‍, റോഷന് റൌഫ്, നൂറിന് ഷെരീഫ് എന്നിവര്‍ വേഗമേറിയ ഗാനത്തിന് ചുവട്വയ്ക്കുന്ന ഗാനരംഗം ഇതിനോടകം തന്നെ ട്രോളന്മാര് ഗാനം ആഘോഷമാക്കിയിരിക്കുകയാണ്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്ന ഡിസ് ലൈക്കുകളും വര്‍ദ്ധിക്കുകയാണ്.
ഷാന്‍ റഹ്മാന് സംഗീതം നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് നീതുവും ഗാനത്തിന്റെ രചയിതാവ് സത്യജിത്തും ചേര്‍ന്നാണ്. കമന്റ് ബോക്സും ഗാനത്തിനെതിരെയുള്ള അഭിപ്രായങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മാണിക്യമലരായ പൂവിയെയും പ്രിയ വാര്യരെയും അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. അത്രയേറെപ്പേരാണ് ആ ഒരൊറ്റ പാട്ടിലും കണ്ണിറുക്കലിലും നില തെറ്റി വീണത്. ഇത്രയേറെ ജനശ്രദ്ധ നേടിയ മറ്റൊരു താരമോ ഗാനമോ ഈ അടുത്തൊന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.