തന്റെ സുന്ദരമായ നീളന്‍ തലമുടി മുറിച്ചതിനെ കുറിച്ച് മനസു തുറന്ന്
സംവൃത സുനില്‍. ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് മുടി മുറിച്ചു നല്‍കിയതെന്ന് സംവൃത പറയുന്നു.
വീടിന് അടുത്ത് ‘വിഗ്സ് ഫോര്‍ കിഡ്സ്’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടി അവര്‍ വിഗ് ഉണ്ടാക്കുന്നുണ്ട്. അവരുടെ പരസ്യം കണ്ടപ്പോള്‍ മുടി ഡൊണേറ്റ് ചെയ്യണമെന്ന് ആഗ്രഹം തോന്നി.
എന്നാല്‍ ആദ്യം എനിക്ക് ധൈര്യം ഉണ്ടായില്ല. അഖിലിനും എനിക്കും നീണ്ടമുടിയാണ് ഇഷ്ടം. എന്നാല്‍ ആഗ്രഹം ഉണ്ടെങ്കില്‍ മുടി വെട്ടിക്കോളാന്‍ അഖില്‍ പറഞ്ഞു. പാര്‍ലറില്‍ പോയപ്പോള്‍ മുടി വെട്ടുന്ന സ്ത്രീ പറഞ്ഞു എന്റെ മുടി കൊണ്ട് മൂന്ന് കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാമെന്ന്. മുടി വെട്ടിയ ഉടനേയാണ് മംമ്ത വീട്ടിലെത്തിയത്. ഒരുമിച്ചുള്ള പടം എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. അപ്പോഴാണ് എല്ലാവരും അറിഞ്ഞത്’- സംവൃത പറഞ്ഞു.
സിനിമയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ചും സംവൃത പ്രതികരിച്ചു. സിനിമയില്‍ എട്ട് വര്‍ഷം അഭിനയിച്ചുവെങ്കിലും ഒരിക്കല്‍ പോലും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സംവൃത പറഞ്ഞു.
യുഎസില്‍ ആയിരിക്കുമ്പോഴും ഇവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും പുതിയ സംഘടനയെയും കുറിച്ച് അറിഞ്ഞിരുന്നു. അതേകുറിച്ച് എനിക്ക് വ്യക്തമായ ധാരണകള്‍ ഉണ്ട്. പക്ഷേ, അത് സംസാരിക്കാന്‍ പറ്റിയ സമയമാണിതെന്ന് തോന്നുന്നില്ല- സംവൃത പറഞ്ഞു.