കൊച്ചി: തനിക്കെതിരെ വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്ന് ചലച്ചിത്ര താരം പ്രയാഗ മാര്ട്ടിന്. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പ്രയാഗ തന്റെ മനസുതുറന്നത്. ഒരു പഴയ ബോംബുകഥയാണ് ഏറ്റവും അവസാനം തീയേറ്ററിലെത്തിയ പ്രയാഗയുടെ സിനിമ.
പ്രയാഗയുടെ വാക്കുകള്‍ ‘ട്രോള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവ കാണുമ്പോള്‍ എനിക്ക് യാതൊരു കുഴപ്പവും തോന്നാറില്ല. സന്തോഷം തോന്നാറുണ്ട്. എനിക്ക് ശ്രദ്ധകിട്ടുന്നു എന്നതാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. എന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ ഒന്നും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എല്ലാം തമാശയായി മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ’