അങ്കിള്‍ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം വിജയം ആവര്‍ത്തിക്കാന്‍ ഗിരീഷ് ദാമോദരനും ജോയ് മാത്യുവും വീണ്ടും ഒന്നിക്കുന്നു. ആങ്കിള്‍ ചിത്രത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത പുറത്തുവിട്ടത്.
അണിയറയില്‍ സിനിമയുടെ തിരക്കഥ ഒരുങ്ങുന്നു. ഒരു ഇടത്തരം കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.