നവാഗതനായ പ്രശോഭ് സംവിധാനം ചെയ്യുന്ന ലില്ലിയുടെ ട്രയിലര്‍ ആസിഫലി പുറത്തിറക്കി. 2018ല്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ തീവണ്ടി നായിക സംയുക്ത മേനോന് പ്രധാനവേഷത്തിലെത്തുന്നു.മലയാളം റിവഞ്ച് ത്രില്ലറാണ് ലില്ലി. പ്രേക്ഷകരെ മുള്‍മുനയിലാക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്.
പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന സിനിമയില്‍ കൂടുതലായും വയലന്‍സ് രംഗങ്ങളാണ്. അതിനാല്‍ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. സംയുക്ത മേനോനെ കൂടാതെ ധനേഷ് ആനന്ദ്, കണ്ണന് നായര്‍, ആര്യന് മേനോന്, സജിന്‍ ചെറുകരയില്‍, കെവിന് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സുഷിന് ശ്യാം ആണ്.