സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ജയറാം-പാര്‍വതി വിവാഹം. ഇവരുടെ വിവാഹത്തിന് പലരും എതിര്‍ത്തിരുന്നു എങ്കിലും അതൊന്നും ദമ്പതികള്‍ വകവച്ചിരുന്നില്ല. കല്യാണത്തിന് ശേഷം പാര്‍വതി അഭിനയം നിര്‍ത്തുകയായിരുന്നു. കഴിഞ്ഞദിവസം ഇരുവരുടെയും 26ാം വിവാഹ വാര്‍ഷികമായിരുന്നു.
വിവാഹവാര്‍ഷിക ദിനത്തില്‍ താരത്തിന് സര്‍പ്രൈസ് നല്കി ഞെട്ടിച്ചിരിക്കുകയാണ് പുതിയ ചിത്രം ലോനപ്പന്റെ മാമോദീസയുടെ അണിയറപ്രവര്‍ത്തകര്‍.
പക്ഷെ ഇത്തവണ വാര്‍ഷികം ആഘോഷമാക്കാന്‍ ഭാര്യയും മക്കളും ഒന്നും തന്നെ ജയറാമിന് ഒപ്പം ഇല്ലായിരുന്നു. പക്ഷെ ജയറാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് ആയിരുന്നു നല്‍കിയത്. കേക്ക് മുറിച്ചാഘോഷിക്കുന്ന വീഡിയോ താരം ഫേസ്ബുക്കില്‍ പങ്കുവച്ചു.
ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘ലോനപ്പന്റെ മാമോദീസ’എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ജയറാം. അണിയറ പ്രവര്‍ത്തകര്‍ സര്‍പ്രൈസായി നടന് ആശംസകള്‍ നേര്‍ന്നു.