പൃഥ്വിരാജിന്റെയും സുപ്രിയയുടെയും കുഞ്ഞ് രാജകുമാരി അലംകൃതയ്ക്ക് ഇന്ന് നാലാം പിറന്നാള്‍.
ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മകളുടെ ചിത്രം പങ്കുവച്ചാണ് താരം അല്ലിയുടെ പിറന്നാള്‍ദിനം ആരാധകരുമായി പങ്കുവയ്ക്കുന്നത്.
അല്ലിയുടെ മുഖം കാണിക്കുന്ന ചിത്രം ഒരു ഒരു വര്‍ഷത്തിന് ശേഷമാണ് താരം പുറത്തുവിടുന്നത്.
‘എന്റെ സണ്ഷൈനിന് ഇന്ന് നാലാം പിറന്നാള്‍. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളര്‍പ്പിച്ച എല്ലാവര്ക്കും നന്ദി’-പൃഥ്വി രാജ് കുറിച്ചു.
മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന താരമാണ് പൃഥ്വി. അതിനാല്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ അധികം പങ്കുവെയ്ക്കാറില്ല. ഇടയ്ക്ക് ചില ഫോട്ടോള് ഇടാറുണ്ടെങ്കിലും അവയിലൊന്നും അല്ലിയുടെ മുഖം വ്യക്തമാക്കാറില്ല. എന്നാല്‍ നാലാം പിറന്നാളിന് നിറഞ്ഞ ചിരിയോടെയിരിക്കുന്ന
മകളുടെ ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.
സ്കൂളില്‍ ചേര്‍ന്നതുള്‍പ്പടെ മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖംകാണിക്കാറില്ലായിരുന്നു. അതുകൊണ്ടു തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അല്ലിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.