ഭുവനേശ്വര്‍: ഒഡീഷയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ മാനഭംഗപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രന്‍സിപ്പലിനെ പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കാല് മസാജ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെടുകയും പിന്നീട് കുട്ടിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു.
അതേസമയം, താന്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും കേസ് തനിക്കെതിരെ കെട്ടിചമച്ചതാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.