ഹരിയാന: നവവധുവിനെ തന്ത്രിയും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ യമുന നഗര്‍ ഗ്രാമത്തിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
കല്യാണത്തിന് ശേഷം തിരിച്ച് വീട്ടിലെത്തിയ യുവതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചത് കണ്ടപ്പോള്‍ കാര്യമനേഷിച്ച പിതാവിനോടാണ് സംഭവിച്ച നടുക്കുന്ന കാര്യം യുവതി തുറന്ന് പറഞ്ഞത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് യമുനാനഗര്‍ സ്വദേശി യുവതിയെ വിവാഹം കഴിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം യുവതിക്ക് മാനസിക അസ്വാസ്ഥ്യങ്ങളുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി പിന്നീട് പിതാവിനോട് പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ആദ്യരാത്രിയില്‍ വരന്റെ വീട്ടുകാര്‍ മന്ത്രവാദിയെ വിളിച്ചുവരുത്തിയിരുന്നു. ലഹരി വസ്തുക്കള്‍ കഴിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ മൂത്ത സഹോദരനുമായും ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവുമായും നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിലേര്പ്പെടുത്തിയെന്നും യുവതിയുടെ പിതാവ് പരാതിയില്‍ ആരോപിച്ചു.
മൂന്ന് ദിവസത്തോളം തന്ത്രി യുവതിയെ പീഡിപ്പിച്ചതായും പിതാവ് പോലീസിനോട് പറഞ്ഞു. നിരവധി തവണ താന്‍ പീഡനത്തിനരയായിട്ടുണ്ടെന്നും യുവതി പറഞ്ഞു.
സംഭവത്തില്‍ ഭര്‍ത്യ മാതാവിനും സഹോദരഭാര്യമാര്ക്കുമെതിരെ ഗൂഢാലോചനക്ക് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് പിതാവ്.
സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി യുവതിയുടെ വസ്ത്രങ്ങളെല്ലാം കത്തിച്ച് കളഞ്ഞതായും പിതാവ് പോലീസില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. യമുന നഗര്‍ പോലീസിനാണ് തുടര്അന്വേഷണത്തിനുള്ള ചുമതല.