കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിയായ 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
ടാപ്പിംഗ് തൊഴിലാളിയായ അയല്‍വാസി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അടയമണ്‍ വട്ടലില് സ്വദേശി രഞ്ജിത്തി (21) നെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി പ്രസവിച്ചത്. വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കിളിമാനൂര്‍ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
പ്രതി മുന്‍പ് പലതവണ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാര്‍ നിരസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലും അയല്പക്ക ബന്ധം വേണ്ടെന്നുവച്ചുമാണ് ഈ ബന്ധം ബന്ധുക്കള്‍ നിരസിച്ചത്.
എന്നാല്‍ കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയുന്നത്. അറസ്റ്റുചെയ്ത രഞ്ജിത്തിനെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.