തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടകരയ്ക്ക് സമീപം പുലിപ്പാറക്കുന്നില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, തീകൊളുത്തി ആത്മഹത്യ ചെയ്തു. ചെമ്മണവീട്ടില് സുബ്രുവാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൂലിപ്പണിക്കാരിയായ ബേബി പണിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെയാണ് ഇവരുടെ ഭര്‍ത്താവ് സുബ്രു ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചത്. ബേബി തല്‍ക്ഷണം മരിച്ചു. ഇതിന് ശേഷം മണ്ണെണ്ണയുമായി സമീപത്തെ പറമ്പിലേക്ക് പോയ സുബ്രു മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സമീപത്തുള്ള നാട്ടുകാരാണ് തീയണച്ച് ചാലക്കുടിലെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് തൃശ്ശൂര്‍ മെഡി.കോളേജിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് നാല് മണിയോടെ മരിച്ചു. ഇയാളുടെ ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ സുബ്രു മദ്യ ലഹരിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.