സെഞ്ചൂറിയന്‍: കണ്ണടച്ചു തുറക്കും മുമ്പ് സ്റ്റമ്പിങ്ങിലൂടെ എതിരാളിയെ പുറത്താക്കുന്ന താരമാണ് എംഎസ് ധോണി. അതുകൊണ്ടു തന്നെ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്തെടുക്കുന്നവരെയെല്ലാം എംഎസ് ധോണിയുമായിട്ടാണ് പലപ്പോഴും താരതമ്യപ്പെടുത്താറുള്ളത്.
ഇത്തരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ ധോണിയെന്ന് വിളിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെയാണ് മില്ലറിന്റെ മികച്ചൊരു സ്റ്റമ്പിങ് ശ്രമത്തെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് എംഎസ് ധോണി എന്ന് വിളിച്ചത്.
മില്ലര്‍ക്ക് വിക്കറ്റ് കീപ്പറാകാനുള്ള അവസരം ലഭിച്ചത് വിക്കറ്റ് കീപ്പറായ ക്വിന്റണ്‍ ഡി കോക്ക് ഗ്രൗണ്ട് വിട്ടതോടെയാണ്. മില്ലറുടെ വിക്കറ്റ് കീപ്പിങ്ങ് ഇമ്രാന് താഹിര്‍ എറിഞ്ഞ 32ാം ഓവറിലായിരുന്നു, ക്രിസീലുണ്ടായിരുന്ന ലങ്കന്‍ താരം വിശ്വ ഫെര്‍ണാണ്ടോയ്ക്ക് ഷോട്ട് നഷ്ടപ്പെട്ടതോടെ പന്ത് മില്ലറുടെ കൈയിലെത്തി. മില്ലര്‍ ഞൊടിടയിടയില് സ്റ്റമ്പ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഫെര്‍ണാണ്ടോ കാല് ക്രീസില്‍ കുത്തിയിരുന്നു.