നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്വാള് മൂന്നാം റൗണ്ടിലേക്ക് കടന്നു. പത്താം സീഡായ സൈന തുര്‍ക്കിയുടെ അലിയി ഡെമിര്ബാഗിനെയാണ് തോല്‍പ്പിച്ചത്. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ ജയം. സ്കോര്‍:21-17, 21-8. ഒന്നാം റൗണ്ടില്‍ സൈനയ്ക്ക് ബൈ ലഭിച്ചിരുന്നു.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അയര്‍ലന്‍ഡിന്റെ എന്‍ഹാറ്റ് എന്ഗ്യുയെന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. 21-15, 21-16നായിരുന്നു ശ്രീകാന്തിന്റെ വിജയം.