കൊച്ചി: അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനി ഹാര്‍ലി ഡേവിഡ്സണിന്റെ ഇന്ത്യാ മേധാവിയായി കൊച്ചി വൈറ്റില സ്വദേശി സജീവ് രാജശേഖരന് നിയമിതനായി. കമ്പനിക്ക് രാജ്യത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ സജീവ് രാജശേഖരന് നേതൃത്വം നല്‍കുമെന്ന് കമ്പനിയുടെ എമര്‍ജിങ് മാര്‍ക്കറ്റ്സ് ജനറല്‍ മാനേജര്‍ നിഗല്‍ കിയൂ അറിയിച്ചു.
ഡല്‍ഹിക്കടുത്ത് ഗുരുഗ്രാം ആണ് ഇന്ത്യയില്‍ കമ്പനിയുടെ ആസ്ഥാനം. സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന സജീവ് പാനസോണിക്, ഇലക്ട്രോലക്സ്, സംസങ് ഇന്ത്യ തുടങ്ങിയ കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.