തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോഴും മൗനം പാലിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയുടെ ചോദ്യങ്ങള്‍ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനു നേരെയായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ കൊണ്ടും കൊടുത്തും വാക്പോരുയര്ത്തി 42 എംഎല്‍എമാരാണ് സംസാരിച്ചത്.
ഡാം മനേജ്മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിനു കാരണമെന്നു പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടികാണിച്ചപ്പോള്‍, പ്രളയകാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയാണു അഭിനന്ദിച്ച് ഭരണപക്ഷം രംഗത്തുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ടത്തെ പരാമര്‍ശിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയായിരുന്നു പിസി ജോര്‍ജിന്റെ പരമാര്‍ശം.
ഗാഡ്ഗില്‍ പറയുന്നതു ശരിയാണെങ്കില്‍ വനത്തില്‍ എങ്ങനെ ഉരുള്പ്പൊട്ടുമെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. അതിനാല്‍ റിപ്പോര്‍ട്ട് മാറ്റിനിര്ത്തണമെന്നാണു അദ്ദേഹത്തിന്റെ ആവശ്യം. പ്രളയകാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. അതേസമയം, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളം രാഷ്ട്രീയമായാണ് കൈകാര്യം ചെയ്തതെന്ന് ഭരണപരിഷ്ക്കാര ചെയര്മാന് വിഎസ് അച്യുതാനന്ദന് പറഞ്ഞു.