കറുകച്ചാല്‍: അച്ഛനൊപ്പം കുഞ്ഞായിരിക്കുമ്പോള്‍ നാടുവിട്ട മകന് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെയും സഹോദരിയെയും തേടിയെത്തി. ഗുജറാത്ത് സ്വദേശി ഗോവിന്ദാണ് ഇരുപത്തിരണ്ടുവര്ഷങ്ങള്ക്ക് ശേഷം അമ്മ ഗീതയെയും സഹോദരി ഗോപികയെയും കണ്ടെത്തിയത്.
തന്രെ ഒന്നര വയസ്സിലാണ് ഗോവിന്ദിന് അച്ഛനൊപ്പം നാടുവിടേണ്ടി വന്നത്. ഗുജറാത്ത് സ്വദേശി രാംഭായി 1993ലാണ് കറുകച്ചാല്‍ കറ്റുവെട്ടി ചെറുപതുപ്പള്ളി ഗീതയെ വിവാഹം ചെയ്തത്. മകന് ഗോവിന്ദിന് ഒന്നര വയസ്സുള്ളപ്പോള്‍ രാംഭായി മകനുമായി നാടുവിട്ടു.
also read: 1000 രൂപ കൈക്കൂലി വാങ്ങിയത് കണ്ടെത്തി എക്സൈസ്, പിന്നാലെ പണം വിഴുങ്ങി കെഎസ്ഇബി സബ് എന്‍ജിനീയര്‍
ഈ സമയം ഗീത ഗര്‍ഭിണിയായിരുന്നു. പിന്നീടു മകനെയും ഭര്‍ത്താവിനെയും കുറിച്ച് ഒരു വിവരവുമില്ലായിരുന്നു എന്ന് ഗീത പറയുന്നു. കഴിഞ്ഞ ദിവസമാണു ഗോവിന്ദ് അമ്മയെത്തേടി കറുകച്ചാല്‍ സ്റ്റേഷനിലെത്തിയത്. ഒരു പൊലീസുകാരന്റെ വീടിനടുത്താണ് അമ്മയുടെ വീട് എന്ന് അച്ഛന് പറഞ്ഞ വിവരം മാത്രമാണ് ഗോവിന്ദിനുണ്ടായിരുന്നത്.
ആ കാലഘട്ടത്തില്‍ ജോലിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ വിവരം ശേഖരിച്ച് അവരോട് വിവരങ്ങള്‍ തിരക്കി നെടുംകുന്നമാണ് സ്ഥലമെന്നു പൊലീസ് കണ്ടെത്തി. പഞ്ചായത്തംഗം ശ്രീജ മനുവുമായി ബന്ധപ്പെട്ട് അമ്മ ഗീത, സഹോദരി ഗോപിക എന്നിവരെ കണ്ടെത്തുകയായിരുന്നു.