നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജന വിവാഹതിയായി. അഖിലാണ് അഞ്ജനയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തിരുവനന്തപരും ഗ്രീന്‍ ഫീല്‍ഡിലായിരുന്നു ചടങ്ങുകള്‍. വിവാഹത്തില്‍ സിനിമ-സീരിയില്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ട്രെഡീഷനല്‍ ലുക്കിലാണ് അഞ്ജന വധുവായി ഒരുങ്ങിയത്. കസവ് മുണ്ടും ഷര്‍ട്ടുമായിരുന്നു അഖിലിന്റെ വേഷം. ആര്യ പട്ടു സാരിയാണ് ധരിച്ചത്. നേരത്തെ അനിയത്തിക്കു വേണ്ടി ആര്യ സര്‍പ്രൈസ് ഹല്‍ദി നടത്തിയിരുന്നു. പാട്ടും നൃത്തവും നിറങ്ങളും ചേര്‍ന്ന് സിനിമ സ്റ്റൈലിലായിരുന്നു ഇവന്റ്.
‘ഈ ദിവസം പല കാരണങ്ങള്‍ കൊണ്ട് ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ്. എന്റെ കുട്ടികളുടെ ഹല്‍ദി’- ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
വെഡ്ഡിങ് എലമെന്റ്സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 2020 ഡിസംബറില്‍ ആയിരുന്നു അഞ്ജനയുടെയും അഖിലിന്റെയും വിവാഹനിശ്ചയം. കോവിഡ് കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.