കൊച്ചി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായി സൂചന. പദവികള്‍ ഇല്ലാതെ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും എതെങ്കിലും പദവി നല്കിയാല് തുടരുമെന്നും നേതൃത്വത്തെ അറിയച്ചതയാണ് വിവരം.
ബിജെപിക്കായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം സജീവ പ്രചാരണത്തിന് ഉണ്ടായിരുന്നെങ്കിലും വിവിധ ആവശ്യങ്ങളുമായി സമീപിച്ച ആളുകളെ ഇപ്പോള്‍ തനിക്ക് സ്ഥാനങ്ങളൊന്നുമില്ലെന്നും അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിരുന്നു.
also read: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, 60 കിമീ വേഗതയില്‍ കാറ്റ് വീശിയേക്കാം, യെല്ലോ അലേര്‍ട്ട്
ഇതിന് പിന്നാലെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂചന നല്കി സിനിമയില്‍ സജീവമാകുകയാണെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപിക്ക് പിന്നീടൊരു ടേം അവസരം നല്കാന് പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപി മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനായിരുന്നു അദ്ദേഹത്തിന് പാര്‍ട്ടി നല്കിയ നിര്‍ദ്ദേശം.