തിരുവനന്തപുരം: വ്യാജഡോക്ടര്‍ ചമഞ്ഞ് മുട്ടുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ ആളെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പൂന്തുറ സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് പരാതി നല്‍കിയത്. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ഇയാള്‍ പിജി ഡോക്ടര്‍ ചമഞ്ഞ് പരിശോധനയും തട്ടിപ്പും നടത്തിയത്.
ജനറല്‍ മെഡിസിന് യൂണിറ്റ് 4 ല്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനെ സഹായിക്കാനെന്ന മട്ടില്‍ എത്തിയതായിരുന്നു പ്രതി. ഇയാള്‍ ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിച്ചു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പിടിച്ച് ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.
also read: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ശ്രീനാഥും ജീവനക്കാരും ചേര്‍ന്ന് പിടികൂടി സെക്യൂരിറ്റി ഓഫിസില്‍ എത്തിച്ചു പൊലീസിനു കൈമാറി. കോടതി നിഖിലിനെ റിമാന്‍ഡ് ചെയ്തു. ഇതിനിടെയാണ് മുട്ടുവേദനയുമായി വന്ന രോഗിക്ക് എയ്ഡ്സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 4.8 ലക്ഷം തട്ടിയെന്ന വേറെ കേസും നിഖിലിനെതിരെ വന്നത്.
ഒരു വര്‍ഷം മുന്‍പ് സഹോദരന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് പിജി ഡോക്ടറാണെന്ന് പറഞ്ഞ് നിഖില്‍ സഹായത്തിന് ഒപ്പം കൂടിയതെന്നു ഇദ്ദേഹം പറഞ്ഞു. രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നു.
ജ്യേഷ്ഠന് എയ്ഡ്സ് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും മരുന്നിനും 4 ലക്ഷം രൂപയും തുടര്‍പഠനത്തിനെന്ന പേരില്‍ 80,000 രൂപയും വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.