ന്യൂഡല്‍ഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്ക് ഇനി മുതല്‍ നിര്‍ബന്ധം. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.
യാത്രക്കാര്‍ വിമാനത്താവളത്തില്‍ വരുമ്പോഴും, യാത്രാവേളയിലും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ടതാണ്. വിമാനക്കമ്പനികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
യാത്രക്കാര്‍ക്ക് വിമാനത്തതില് ആവശ്യമെങ്കില്‍ എക്സ്ട്രാ മാസ്ക് നല്‍കണം. എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, സുരക്ഷാ ജീവനക്കാര്‍, മറ്റു വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരുമായി സഹകരിച്ച് കോവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മാസ്ക്, സാനിറ്റൈസേഷന്‍ അടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ബോധവത്കരണ അനൗണ്‍സ്മെന്റുകള്‍ നിരന്തരം നടത്തണം.