തൃശ്ശൂര്‍: ബി-ഫാം വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. പുതുക്കാട് നെന്മണിക്കരയില് പിടിയത്ത് വര്‍ഗീസിന്റെ മകന് ലിവിന് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
അവസാന വര്‍ഷ ബി-ഫാം വിദ്യാര്‍ഥിയാണ് ലിവിന്. രണ്ട് ദിവസം മുമ്പ് പരീക്ഷക്കായി പാമ്പാടിയിലെ കോളേജിലെത്തിയ ലിവിന് അവിടെ വെച്ച് തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ ചെറിയ പ്രശ്നമുള്ളതായി ഡോക്ടര്‍ പറഞ്ഞിരുന്നതായും പറയുന്നു.
also read: സിനിമയിലേയ്ക്കുള്ള മടങ്ങിവരവിന് പിന്നാലെ ഗ്ലാമർ ഫോട്ടോഷൂട്ടുമായി മീര ജാസ്മിൻ; തരംഗമായി ചിത്രങ്ങൾ
ഇതേതുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു ലിവിന്. ഞായറാഴ്ച രാവിലെ ലിവിന്റെ അമ്മ മുറിയിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.