കൊടുവള്ളി: ബൈക്ക് അപകടത്തില്‍പ്പെട്ട് മര്‍ക്കസ് ജീവനക്കാരന് മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അബ്ദുള്ളക്കോയ ആണ് മരിച്ചത്. അമ്പത്തിയൊമ്പത് വയസ്സായിരുന്നു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.
ഇന്നു പുലര്‍ച്ചെ 5.15 ന് പന്നൂര് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം. അബ്ദുള്ളക്കോയയുടെ ഒപ്പം കാന്തപുരം സ്വദേശി ജലീല്‍ സഖാഫിയുണ്ടായിരുന്നു. ഇയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്കു തെറിച്ചു വീണ ഇരുവരേയും നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ അബ്ദുള്ളകോയ ഉച്ചയോടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ. ഖദീജ. മകന്:മുഹമ്മദ് സാബിത്ത്.